HEALTH
ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവ്

കോഴിക്കോട്: നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്.
മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയും നെഗറ്റീവ് പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘം ഇന്നും പരിശോധന തുടരും. ഇതില്‍ ഒരു സംഘം ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തിയതായും, കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.