Connect with us

Education

എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മോഡല്‍ പരീക്ഷ പരീക്ഷ ഫെബ്രുവരി 19 മുതല്‍

Published

on

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു

സംസ്ഥാന സ്‌കൂള്‍ കലാ-കായിക-ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ വെച്ചും, ശാസ്ത്രമേള നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ തിരുവനന്തപുരത്തും കലോത്സവം ജനുവരി നാല് മുതല്‍ എട്ടു വരെ കൊല്ലത്തും നടക്കും.

Continue Reading