Connect with us

Education

പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്ന  പരിഹാരത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തണം : ഐ സി എഫ് ഖത്തർ നാഷണൽ കമ്മിറ്റി

Published

on

ദോഹ : പ്രവാസി വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ടു നിലവിലുള്ള പ്രതിസന്ധികൾ  പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന്   ഐ സി എഫ് ഖത്തർ നാഷണൽ കമ്മിറ്റി പ്രതിപക്ഷ  നേതാവിനോട് അഭ്യർത്ഥിച്ചു.   . ഹൃസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ കേരളാ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഐ സി എഫ് ഖത്തർ നേതാക്കൾ സന്ദർശിച്ചു നിവേദനം നൽകി.

കേരള ജനതയുടെ ക്ഷേമത്തിനും ഉന്നമനത്തിനും നിയമസഭയിലും പുറത്തും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ ഐ സി എഫ് നേതാക്കൾ അഭിനന്ദിച്ചു.

ഐ സി എഫ് ഖത്തർ നാഷണൽ നേതാക്കളായ അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി , സിറാജ് ചൊവ്വ, നൗഷാദ് അതിരുമട സുഹൈൽ
കുറ്റ്യാടി എന്നിവർ പങ്കെടുത്തു.

Continue Reading