Connect with us

KERALA

സ്പീക്കർ എ.എൻ.ഷംസീർ ഘാനയിലേക്ക്; 13 ലക്ഷം രൂപ സർക്കാർ അനുവദിച്ചു

Published

on

തിരുവനന്തപുരം :സ്പീക്കർ എ.എൻ.ഷംസീർ ഘാനയിലേക്ക്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66–ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

യാത്രാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധന ബജറ്റ് വിങിൽ നിന്നു സെപ്റ്റംബർ 23ന് തുക അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ട്.

Continue Reading