Connect with us

Crime

കുഴൽനാടന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി നിയമസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ലഅത് തെറ്റായ വിവരമാണ്.

Published

on

കൊച്ചി: മാത്യു കുഴൽനാടൻ എം എൽ എയുടെ സ്ഥാപനത്തിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. നിയമസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നാണ് മറുപടി നൽകിയിരിക്കുന്നത്.

മാത്യു കുഴൽനാടൻ പങ്കാളിയായ നിയമസ്ഥാപനം കെ എം എൻ പി ലോയെ അപകീർത്തിപ്പെടുത്തിയിട്ടില്ല. അത് തെറ്റായ വിവരമാണ്. പറഞ്ഞത് മാത്യു കുഴൽനാടൻ നടത്തിയ തട്ടിപ്പിനെക്കുറിച്ചാണെന്നും അത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നുമാണ് സി എൻ മോഹനന്റെ മറുപടി.
കഴിഞ്ഞ മാസം നടത്തിയ വാർത്താ സമ്മേളനത്തിൽ നിയമസ്ഥാപനത്തിനെതിരെയും സി എൻ മോഹനൻ സംസാരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിട്ടാണ് ഈ സ്ഥാപനമെന്നായിരുന്നു അന്ന് പറഞ്ഞത്. ‘കെ കെ വേണുഗോപാൽ അടക്കമുള്ള എണ്ണപ്പെട്ട വക്കീലന്മാർക്ക് പോലും ഇത്രയും ഓഫീസുകൾ ഉണ്ടോന്ന് സംശയമാണ്.ശരിയായിട്ടല്ലാത്ത മാർഗത്തിൽ കൂടി വരുന്ന പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമായിട്ട് ഇതിനെ മാറ്റുന്നുവെന്നാണ് ഞങ്ങൾ മനസിലാക്കുന്ന കാര്യം. അതിനാൽത്തന്നെ സമഗ്രമായ അന്വേഷണം വേണം.’- എന്ന്‌ സി എൻ മോഹനൻ ആരോപിച്ചിരുന്നു.

‘ഇതെല്ലാം ജനങ്ങൾ കേട്ടതാണ്. എത്ര ആക്ഷേപകരമായ കാര്യങ്ങളാണ് അദ്ദേഹം പൊതുസമൂഹത്തോട് പറഞ്ഞത്. സ്ഥാപനത്തെക്കുറിച്ച് ഒരിക്കലും ഉന്നയിക്കാൻ പാടില്ലാത്ത കള്ളപ്പണം വെളുപ്പിക്കുന്നുവെന്നുള്ള കാര്യങ്ങൾ ആരോപിച്ചു. ഇപ്പോൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുന്നത് എത്ര ലജ്ജാകരമാണെന്ന് പൊതുജനങ്ങൾ വിലയിരുത്തട്ടെയെന്നാണ് എനിക്കിപ്പോൾ പറയാനുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Continue Reading