Connect with us

Crime

പാക്കിസ്ഥാനിൽ സ്ഫോടനം: 52 പേർ മരിച്ചു.പരുക്കേറ്റ 50 പേരെ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Published

on

കറാച്ചി: പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 52 പേർ മരിച്ചു. മോസ്കിനടുത്തുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 50 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നബി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ആളുകൾ ഒത്തുചേരുന്ന സമയത്തായിരുന്നു സ്ഫോടനം. ആരാധനയ്ക്കെത്തിയ ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്പറിന്‍റൻഡന്‍റ് നവാസ് ഗഷ്‌കോരിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

ചാവേർ ആക്രമണമാണു നടന്നതെന്നും, ഡിഎസ്‌പിയുടെ കാറിനടുത്തു വച്ചാണ് അക്രമി സ്വയം പൊട്ടിത്തെറിച്ചതെന്നും പൊലീസ് അറിയിച്ചു.

പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ ക്വെറ്റയിലെ ആശുപത്രിയിലേക്കു മാറ്റുമെന്ന് ബലൂചിസ്ഥാൻ മന്ത്രി ജാൻ അചാക്‌സായ് പറഞ്ഞു.”

Continue Reading