Crime
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി.ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി.

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി.
വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ആരോപണം അടിസ്ഥാന രഹിതമാണ്. കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറിന്റെ ഡ്രൈവര്‍ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി സതീഷ് കുമാറിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നായിരുന്നു സതീഷ് കുമാറിന്റെ ഡ്രൈവര്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. എല്‍ഡിഎഫ് കണ്‍വീനറുമായും ബന്ധമുണ്ടെന്ന് സതീഷ് കുമാറിന്റെ ഡ്രൈവര്‍ ആരോപിച്ചിരുന്നു.