Crime
കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തും.

കണ്ണൂർ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിന്‍റെയോ കോൺഗ്രസിന്‍റെതോ ലീഗിന്‍റെയോ സൊസൈറ്റി ആയാലും ഗ്യാരണ്ടി വേണമെന്നും അദ്ദേഹം പറഞ്ഞു.
.
‘‘സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. അതേ സമയം സഹകരണ മേഖല സംരക്ഷിക്കപ്പെടുകയും വേണം. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. കേന്ദ്ര ഏജൻസികൾ വ്യാപകമായി പരിശോധന നടത്തി ബുദ്ധിമുട്ടിക്കുകയാണെന്നും ഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
“