Crime
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ ഡി യുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സി.എം. രവീന്ദ്രനും എം.ശിവശങ്കറും തമ്മിലുള്ള ചില ഇടപാടകൾ നേരത്തെ സംശയമുണർത്തിയിരുന്നു. ഇതിനേത്തുടർന്നാണ് ശിവശങ്കറിന് പിന്നാലെ സി.എം.രവീന്ദ്രനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് എന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരാളെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിച്ചിവരുത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.