Life
പാചക വാതക കണക്ഷൻ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്സിഡി തുക300 രൂപയാക്കി ഉയർത്തി

ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള പാചക വാതക കണക്ഷൻ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്സിഡി തുക ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം.
സിലിണ്ടറിന് 200 രൂപയിൽ നിന്നും 300 രൂപയായാണ് സബ്സിഡി വർധിപ്പിക്കുക. ഇതോടെ നിലവിൽ 703 രൂപയായ സിലിണ്ടറിന് ഇനി മുതൽ 603 രൂപ നൽകിയാൽ മതി.