KERALA
സർക്കാരിനെതിരെ തുടർച്ചയായി നുണ പ്രചാരണങ്ങൾ നടക്കുന്നു

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.
വസ്തുതയുടെ പിൻബലമില്ലാതെ എന്തും പടച്ചുവിടുകയാണ്. സ്വർണ്ണ കള്ളക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോപിച്ച് ഉത്തരവാദിത്തപ്പെട്ടവരെ സംശയത്തിന്റെ നിഴലിൽ ആക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ജനങ്ങൾ ഇക്കാര്യമെല്ലാം മനസ്സിലാക്കുന്നുണ്ടെന്നും അതാണ് എൽഡിഎഫിനെ തുടർ ഭരണത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അപരിഹായമായ ആപത്ത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ല ആർഎസ്എസിന്റെ ലക്ഷ്യം മതം പൗരത്വത്തിന് അടിസ്ഥാനമല്ല മതേതരത്വം തകരുന്നതാണ് സംഘപരിവാറിന് ഉന്മേഷം. വംശഹത്യ ഉൾപ്പെടെ ഇനിയും നടക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിൽ ആണെന്നും ബിജെപിയെ തിരിച്ചുവരുമോ എന്ന് ആശങ്ക അവർക്കും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.”