KERALA
ഗെയിൽ പൈപ്പ് ലൈനിൽ വാതകച്ചോർച്ച

.
കളമശേരി: മൂലേപ്പാടത്ത് കഴിഞ്ഞ മാസം നവീകരിച്ച ബൈലൈൻ റോഡിനു സമീപം വാതകച്ചോർച്ച കണ്ടെത്തി. റോഡിന് പുറത്തേക്ക് തള്ളി നിന്ന പ്രകൃതി വാതക പൈപ്പ് ലൈനിൽ നിന്നാണ് വാതകം ചോർന്നത്.
രൂക്ഷമായ ഗന്ധത്തെ തുടർന്ന് ഞായർ രാത്രി എട്ടോടെ നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ഗെയിൽ അധികൃതരെ വിളിച്ചു വരുത്തിയാണ് ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
ഗെയിൽ അധികൃതർ സ്ഥലത്തെത്തി സമീപത്തെ വാൽവ് അടയ്ക്കുകയും പുറത്തേക്ക് തള്ളി നിൽക്കുന്ന പൈപ്പ് ബ്ലോക്ക് ചെയ്ത് രണ്ടടി താഴ്ചയിൽ കുഴിയെടുത്ത് മൂടുകയുമായിരുന്നു.രണ്ട് ദിവസമായി ഈ ഭാഗത്ത് ഗ്യാസിന്‍റെ മണമുണ്ടായിരുന്നതായി നട്ടുകാർ പറഞ്ഞു. വാഹനങ്ങൾ കയറിയിറങ്ങിയത് കൊണ്ട് പൈപ്പ് പൊട്ടിയതാകാമെന്നാണ് അധികൃതരുടെ നിഗമനം.”