Connect with us

Crime

വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടി.

Published

on

കൊച്ചി: വിമാനയാത്രക്കിടെ മോശം അനുഭവം ഉണ്ടായെന്ന പരാതിയുമായി യുവനടി. സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് മലയാളത്തിലെ യുവനടി. സംഭവത്തിന് പിന്നാലെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും താരം പറയുന്നു. മുംബയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.

തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരൻ മോശമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നു. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും പൊലീസിനോട് പരാതിപ്പെടാനാണ് പറഞ്ഞതെന്നും നടി വ്യക്തമാക്കി. കൊച്ചിയിലെത്തിയ ശേഷം ഉടൻതന്നെ ഇമെയിൽ മാർഗം നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Continue Reading