KERALA
സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും സി.പി.എം ഗൂഢാലോചന നടത്തിയെന്നും കുമ്മനം

തിരുവനന്തപുരം: ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
‘സിപിഎമ്മിനെ പോലെ ഒരു രാഷ്ട്രീയ കക്ഷി എന്നെ കേസിൽ കുടുക്കി, പ്രതിയാക്കി ചെളിവാരിയെറിഞ്ഞ്, കരിവാരിതേച്ചുകാണിച്ച് എനിക്ക് അവമതിപ്പുണ്ടാക്കാൻ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ട്’ കുമ്മനം പ്രതികരിച്ചു.
ശിവശങ്കറിനെ അറസ്റ്റ് ചെയതതോടെ എന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസിൽ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.. തിടുക്കത്തിൽ കേസെടുത്തത് അതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.