Connect with us

KERALA

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം തുറമുഖ പദ്ധതി നാലുവർഷം വൈകിപ്പിച്ച് പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണ്

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പദ്ധതി അട്ടിമറിക്കാൻ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടും തുറമുഖം യാഥാർത്ഥ്യമായതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് സുധാകരൻ പറഞ്ഞു.

കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവർഷം വൈകിപ്പിച്ച് പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണ്. 5550 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യ ചങ്ങല തീർത്തും പദ്ധതി അട്ടിമറിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ്. മുഖ്യമന്ത്രിക്കും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ പേരിടണം എന്ന് സുധാകരൻ ആവശ്യപ്പെട്ടു.

യുഡിഎഫ് സർക്കാരാണ് അധികാരത്തിലിരുന്നതെങ്കിൽ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ 2019 തന്നെ പദ്ധതി യാഥാർത്ഥ്യമാകുമായിരുന്നു. 2015 പരിസ്ഥിതി അനുമതി ഉൾപ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുത്ത് കോടതി കേസുകൾ തീർക്കുകയും സ്ഥലമെടുപ്പ് പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് യുഡിഎഫ് സർക്കാർ അധികാരം വിട്ടത്. 2019 തന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന പദ്ധതിയാണ് പിണറായി സർക്കാരിന്റെ പിടിപ്പു കേടിന്റെ ഫലമായി ഇത്രയും താമസിച്ചത്. പദ്ധതിയോട് അനുബന്ധമായി തീരേണ്ട വിഴിഞ്ഞം ബാലരാമപുരം 12 കിലോമീറ്റർ റോഡിന് ടെൻഡർ വിളിക്കാൻ പോലും പിണറായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയെ പദ്ധതിയാണിത്. വിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ കാര്യത്തിലും തീരുമാനമായില്ല. 2016ൽ 500 കോടി രൂപ വകയിരുത്തിയ അഴീക്കൽ തുറമുഖ പദ്ധതിക്ക് ഇതുവരെ പ്രോജക്ട് റിപ്പോർട്ട് പോലും തയ്യാറാക്കാൻ കഴിഞ്ഞില്ല എന്നിടത്താണ് ഇരു സർക്കാരുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു”

Continue Reading