Crime
നീലേശ്വരത്ത് മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു

.
കാസര്‍ഗോഡ്: നീലേശ്വരം കണിച്ചിറയില്‍ മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകന്‍ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന്‍ സുജിത്ത്(34) ആണ് രുഗ്മിണിയെ തലയ്ക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേല്‍പ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുഗ്മിണി ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. സുജിത് ലഹരിക്ക് അടിമയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് രുഗ്മിണിക്ക് നേരെ അക്രമം ഉണ്ടായത്.