Crime
വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മാനന്തവാടി: വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻ പുരയ്ക്കൽ ഷാജു ആണ് ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കിടപ്പുമുറിയിലാണ് ഷാജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് അരുംകൊലയ്ക്കും തുടർന്നുള്ള ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം.