International
ബൈഡൻ യു.എസ് പ്രസിഡന്‍റ്

നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം. ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തും. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്‍റ്.
നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്. 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെ ബൈഡന് അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം 284 വോട്ടുകളായി.
538 അംഗങ്ങളുള്ള യു.എസ് ഇലക്ടറൽ കോളജിൽ 270 വോട്ടുകളാണ് വിജയത്തിന് വേണ്ടിയിരുന്നത്. റിപബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിന് നിലവിൽ 214 വോട്ടുകളാണുള്ളത്.
സി.എൻ.എൻ റിപ്പോർട്ട് പ്രകാരം ബൈഡന് 273ഉം ട്രംപിന് 213ഉം വോട്ടുകളാണുള്ളത്.