Crime
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്

കൊച്ചി: കളമശേരി സംറ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സുള്ള കുമാരി സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു കുമാരി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി വെന്‍റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനത്തിൽ പരുക്കേറ്റ 52 പേരിൽ 20 പേരെയും മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.”