Connect with us

KERALA

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം ഫാനിൽ നിന്നെന്ന് പോലീസ് റിപ്പോർട്ട്

Published

on


തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട  ഫോറൻസിക് റിപ്പോർട്ട് തള്ളി അന്വേഷണ സംഘം. ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന അന്തിമ ഫോറൻസിക് റിപ്പോർട്ട് പോലീസ് പൂർണമായും തള്ളുകയാണ്. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കൽ ചിത്രീകരണം പോലീസ് പുറത്തുവിട്ടു. അടഞ്ഞു കിടന്ന ഓഫീസിൽ ഫാൻ നിരന്തരമായി കറങ്ങുകയും കോയിൽ ചൂടായി സ്പാർക്കുണ്ടാകുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. വയറിന്റെ ഇൻസുലേഷൻ പോയതാണ് തമ്മിൽ ഉരയാൻ കാരണം. സ്പാർക്കിൽ നിന്ന് തീ ഫാനിലേക്ക് പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കൾ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

Continue Reading