Connect with us

Crime

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ജീവനക്കാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോൺ ചോർത്തി

Published

on

ന്യൂഡൽഹി: മൊബൈൽ ഫോണും ഇമെയിലും ചോർത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം. ഇത് സംബന്ധിച്ച സന്ദേശം വന്നതായി പ്രതിക്ഷം ആരോപിക്കുന്നു. തനിക്ക് ആപ്പിളിന്‍റെ സന്ദേശമെത്തിയെന്നും തന്‍റെ ഫോൺ ഭരണ പക്ഷം ചോർത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയാണ് ആദ്യം രംഗത്തെത്തിയത്.

ആപ്പിൾ കമ്പനിയിൽ നിന്നും ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് അടക്കം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചാണ് മഹുവ മൊയിത്ര ആരോപണവുമായി എത്തിയത്. പിന്നാലെ രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ജീവനക്കാർ, അഖിലേഷ് യാഥവ്, ശശി തരൂർ, പ്രിയങ്ക ചതുർവേദി, പവൻ ഖേര എന്നിവർക്കും സന്ദേശമെത്തിതായി ആരോപിച്ചു. തുടർന്ന് 12.30 ഓടെ രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും.”

Continue Reading