Crime
ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഇത് 29-ാം തവണയാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുന്നത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്വവല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്.
ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ സിബിഐയ്ക്കുവേണ്ടി ഹാജരാക്കുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആണെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാജു ആ സമയത്ത് കോടതിയില്‍ ഇല്ലാത്തിരുന്നതിനാല്‍ ഹര്‍ജി അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കണെമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കേസ് അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി പരിഗണിക്കുന്നതുവരെ ഹര്‍ജികള്‍ മാറ്റി. ഹര്‍ജി പരിഗണിക്കുന്ന പുതിയ തീയതി കോടതി പിന്നീട് തീരുമാനിക്കും.