Crime
സംസ്ഥാനങ്ങളിൽ യഹോവാ സാക്ഷി സമ്മേളനങ്ങൾ താൽകാലികമായി നിർത്തിവച്ചു

കൊച്ചി: കളമശേരിയിലെ കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായതിന്‍റെ പശ്ചാത്തലത്തിൽ ഇതിയൊരറിയിപ്പുണ്ടാകുന്നതു വരെ യഹോവാ സാക്ഷി പ്രാർത്ഥനാ സംഗമങ്ങൾ താൽകാലികമായി നിർത്തിവച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താൽകാലികമായി നിര്‍ത്തി വച്ചെന്ന് വിശ്വാസി കൂട്ടായ്മ അറിയിച്ചു.
പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ഓണ്‍ലൈനായി നടത്താന്‍ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിർദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴ്ച തോറുമുള്ള പ്രാർത്ഥനാ സംഗമങ്ങൾ സൂം മീറ്റിംഗായി നടത്താനാണ് നിർദ്ദേശം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് ജോഷ്‌വാ ഡേവിഡ് വ്യക്തമാക്കി. കളമശേരി ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം.