KERALA
വീണ്ടും ഷോക്ക്.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്.
പ്രതിമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഇനിമുതൽ 20 രൂപ അധികം നൽകണം. എന്നാൽ, 40 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയുണ്ടായവില്ല. 50 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക. ഐ.ടി. അനുബന്ധ വ്യവസായങ്ങൾക്കും വില കൂടില്ല. നിരക്ക് വർദ്ധന റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു.
താരിഫ് വര്‍ധന കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു”