Crime
തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്. മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പിടികൂടി.

ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്. ചെന്നൈയിൽ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ എൻഐഎ പിടികൂടി. ഷബാബുദീൻ, മുന്ന, മിയാൻ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.
ചെന്നൈയിൽ മൂന്ന് സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.