Crime
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍.

കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.
യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി പക മനസ്സില്‍ കൊണ്ടു നടന്നു. അതിനുവേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. മനസ്സില്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ആ പ്ലാനിങ്ങാണ് നടപ്പാക്കിയതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.
ഹാളില്‍ പലയിടത്തായി ബോംബുകള്‍ വെച്ചത് നാശനഷ്ടം ഉറപ്പാക്കാനാണ്.
സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനാണ് എല്ലാ തെളിവുകളും സൂക്ഷിച്ചത്. ഇതിനുവേണ്ടിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.”