Connect with us

KERALA

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ ബഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on



തിരുവനന്തപുരം: പോലീസ് മേധാവി ഉൾപ്പെടെ ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി തെരഞ്ഞടുപ്പ് കമ്മീഷൻ.  വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉദ്യേഗസ്ഥരെ മാറ്റണമെന്നാണ് നിർദ്ദേശം. പുതിയ പോലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും ആവശ്യപ്പെട്ടു.


പോലീസ് -റവന്യു വകുപ്പുകളിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് മാറ്റണമെന്നാണ് നിർദ്ദേശം. തെരഞ്ഞടുപ്പ് കമ്മീഷൻ ഇക്കാര്യം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

2020 ജൂണിൽ ലോക് നാഥ് ബെഹ്റ പോലീസ് മേധാവിയായി മൂന്ന് വർഷം പൂർത്തിയാക്കി. അതേസമയം, വിരമിക്കാൻ ഇനി ആറുമാസം ബാക്കി നിൽക്കെ ബെഹ്റയെ നിലനിർത്താൻ സ‍ർക്കാർ ഉന്നതങ്ങളിൽ നീക്കം നടത്തുന്നുണ്ട്.

ബെഹ്റയെ മാറ്റിയാൽ പോലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് കൈമാറണം. ബെഹ്റ മാറുകയാണെങ്കിൽ ഋഷിരാജ് സിംങ്, ടോമിൻ ജെ തച്ചങ്കരി, സുദേഷ് കുമാർ, ബി സന്ധ്യഎന്നിവരാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്നത്.

Continue Reading