Crime
ആലപ്പുഴയില്‍ 14 വയസുകാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് മര്‍ദിച്ചു

ആലപ്പുഴ: പതിനാലു വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മര്‍ദ്ദനമേറ്റത് അതിഥി തൊഴിലാളി യൂസഫിന്റെ മകന്‍ ബര്‍ക്കത്ത് അലിക്കാണ്. മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് കൈയില്‍ അടിക്കുകയും ചെയ്തു. മര്‍ദ്ദനം സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചാണ്. 6 മണിക്കൂറാണ് ബര്‍ക്കത്തിനെ കസ്റ്റഡിയില്‍ വച്ചത്.
പരുക്കേറ്റ ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥി ചെട്ടികാട് ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. പ്രായ പൂര്‍ത്തിയാകാത്ത ആളെന്ന് അറിയില്ലെന്നാണ് പൊലീസ് മറുപടി. പൊലീസ് നടപടികള്‍ക്ക് താന്‍ സാക്ഷിയെന്ന് വീട്ടുടമ ജയ വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം തുടങ്ങുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ ഡോ ബി വസന്തകുമാരി അറിയിച്ചു.