KERALA
കടുത്ത സാമ്പത്തിക പ്രതിസ സിക്കിടയിൽ നവകേരള സദസ്സിനായി ആഢംബര ബസ്; ഖജനാവില്‍ നിന്ന് അനുവദിച്ചത് ഒരു കോടി അഞ്ച് ലക്ഷം രൂപ
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു. നവകേരള സദസ്സിന്റെ പേരിലുള്ള ചെലവിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നവകേരള സദസ്സിന്റെ പേരില്‍ പ്രത്യേകം ബസ് ഇറക്കുന്നതിനാണ് പുതിയ അധിക ചെലവ്..പ്രത്യേക ബസ്സിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കുന്നതിന് ട്രഷറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തന്നെയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ ആഢംബര ബസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരുവില്‍ നടന്നു വരികയാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്‌ക്ക് കേരളത്തിലും വിദേശത്തുമായി ചെലവായ തുക സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതിനു പിന്നാലെയാണ് നവകേരള സദസ്സിനെന്ന പേരില്‍ ആഢംബര ബസിനായി കോടികള്‍ മുടക്കുന്നത്. 2021 മുതലുള്ള ചികിത്സാ ചെലവുകളെന്ന പേരില്‍ 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.
