Connect with us

NATIONAL

വോട്ടെണ്ണൽ പൂർത്തിയായി. ബീഹാറില്‍ എന്‍.ഡി.എ സഖ്യം തന്നെ

Published

on


പട്‌ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂ‌ർത്തിയായി.ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നേടിയത്. ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 122​ ​സീ​റ്റു​ക​ൾ​ ​മതി.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്.മ​ഹാ​മു​ന്ന​ണി​ 110​ ​സീ​റ്റു​ക​ളി​ലൊ​തു​ങ്ങി.​ ​എ​ന്നാ​ൽ​ 75​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​ആ​ർ.​ജെ.​ഡി​ ​എ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യാ​യി.​ ​ബി.​ജെ.​പി​ 74​ ​സീ​റ്റു​ക​ളോ​ടെ​ ​തൊ​ട്ടു​ ​പി​ന്നി​ലെ​ത്തി.​

​അ​തേ​സ​മ​യം,​ ​നി​തീ​ഷ് ​കു​മാ​റി​ന്റെ​ ​പാ​ർ​ട്ടി​യാ​യ​ ​ഐ​ക്യ​ ​ജ​ന​താ​ദ​ൾ​ ​വ​ലി​യ​ ​ത​ക​ർ​ച്ച​യാ​ണ് ​നേ​രി​ട്ട​ത്.​ ​അ​വ​ർ​ക്ക് ​വെ​റും​ 43 ​സീ​റ്റേ​ ​നേ​ടാ​നാ​യു​ള്ളൂ.എ​ൻ.​ഡി.​എ​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്തി​യ​തോ​ടെ​ ​നി​തീ​ഷ് ​കു​മാ​ർ​ ​അ​ഞ്ചാം​ ​ത​വ​ണ​യും​ ​മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ​ ​വ​ഴി​യൊ​രു​ങ്ങി.​ ​നി​തീ​ഷി​ന്റെ​ ​പാ​ർ​ട്ടി​യേ​ക്കാ​ൾ​ 30​ലേ​റെ​ ​സീ​റ്റ് ​നേ​ടി​യെ​ങ്കി​ലും​ ​ബി.​ജെ.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നം​ ​അ​വ​കാ​ശ​പ്പെ​ടാ​നി​ട​യി​ല്ല.അ​ധി​കാ​ര​ത്തി​നാ​യി​ ​എ​ങ്ങോ​ട്ടും​ ​ചാ​ടാ​ൻ​ ​മ​ടി​യി​ല്ലാ​ത്ത​ ​നി​തീ​ഷ് ​മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​ ​കി​ട്ടു​മെ​ന്നാ​യാ​ൽ​ ​തേ​ജ​സ്വി​ക്കൊ​പ്പം​ ​ചേ​രാ​നും​ ​മ​ടി​ക്കി​ല്ല.​ ​അ​തി​നാ​ൽ,​ ​നി​തീ​ഷി​നെ​ ​അ​ടു​ത്ത​ ​അ​ഞ്ചു​ ​കൊ​ല്ലം​ ​കൂ​ടി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ത്തി​ 2025​ൽ​ ​ഒ​റ്റ​യ്ക്ക് ​ഭ​ര​ണം​ ​പി​ടി​ക്കു​ന്ന​ ​നി​ല​യി​ൽ​ ​ബീ​ഹാ​റി​ൽ​ ​പാ​ർ​ട്ടി​ക്കോ​ട്ട​ ​ഉ​യ​ർ​ത്താ​നാ​വും​ ​ബി.​ജെ.​പി​യു​ടെ​ ​പ​ദ്ധ​തി.ലീ​ഡ് ​നി​ല​ ​മാ​റി​മ​റി​ഞ്ഞ​ ​സീ​റ്റു​ക​ളി​ൽ​ ​റീ​കൗ​ണ്ടിം​ഗ് ​വേ​ണ്ടി​വ​ന്നു.​ ​നി​ര​വ​ധി​ ​സീ​റ്റു​ക​ളി​ൽ​ ​ഇ​രു​ ​മു​ന്ന​ണി​ക​ളും​ ​ത​മ്മി​ലു​ള്ള​ ​വ്യ​ത്യാ​സം​ ​ആ​യി​രം​ ​വോ​ട്ടു​ക​ളി​ൽ​ ​താ​ഴെ​യാ​ണ്.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​കാ​ര​ണം​ ​വോ​ട്ടെ​ണ്ണ​ൽ​ ​മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ലാ​ണ് ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​വൈ​കി​യ​ത്.
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭ​യി​ൽ​ 81​ ​സീ​റ്റു​മാ​യി​ ​ആ​ർ.​ജെ.​ ​ഡി​യാ​യി​രു​ന്നു​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി.​ ​മ​ഹാ​സ​ഖ്യ​ത്തി​ൽ​ ​ഘ​ട​ക​ക​ക്ഷി​യാ​യ​ ​കോ​ൺ​ഗ്ര​സ് 19​ൽ​ ​ഒ​തു​ങ്ങി.​ ​എ​ട്ട് ​സീ​റ്റ് ​ന​ഷ്‌​ട​മാ​യി.​ ​സ​ഖ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ ​വ​ൻ​ ​നേ​ട്ട​മു​ണ്ടാ​ക്കി.​ ​സി.​പി.​ഐ​ ​(​എം.​എ​ൽ​)​​​ 12​ ​സീ​റ്റി​ലും​ ​സി.​പി.​എ​മ്മും​ ​സി.​പി.​ഐ​യും​ ​ര​ണ്ടു​വീ​തം​ ​സീ​റ്റി​ലും​ ​ജ​യി​ച്ചു.
എ​ൻ.​ഡി.​എ​യി​ൽ​ ​ബി.​ജെ.​പി​യാ​ണ് ​ഏ​റ്റ​വും​ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 53​ ​സീ​റ്റാ​യി​രു​ന്നു.​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​ ​നേ​രി​ട്ട​ ​ഐ​ക്യ​ദ​ളി​ന് ​സി​റ്റിം​ഗ് ​സീ​റ്റു​ക​ൾ​ ​അ​ട​ക്കം​ 28​ ​സീ​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 70​ ​സീ​റ്റു​ണ്ടാ​യി​രു​ന്നു.​ 30​ ​സീ​റ്റു​ക​ളി​ലെ​ങ്കി​ലും​ ​ജെ.​ഡി.​യു​വി​ന്റെ​ ​പ​രാ​ജ​യം​ ​ഉ​റ​പ്പാ​ക്കി​യ​ ​രാ​ഷ്‌​ട്രീ​യ​ക്ക​ളി​ ​ന​ട​ത്തി​യ​ ​ചി​രാ​ഗ് ​പാ​സ്വാ​ന്റെ​ ​എ​ൽ.​ജെ.​പി​ക്കു​ ​ഒ​രു​ ​സീ​റ്റു​മാ​ത്ര​മാ​ണ് ​കി​ട്ടി​യ​ത്.​ ​മ​ഹാ​മു​ന്ന​ണി​യു​ടെ​ ​വോ​ട്ടു​ ​ഭി​ന്നി​പ്പി​ച്ച​ ​അ​സ​ദു​ദ്ദീ​ൻ​ ​ഓ​വൈ​സി​യു​ടെ​ ​ഐ.​ഐ.​എം.​ഐ.​എം​ ​അ​ഞ്ചി​ട​ത്ത് ​ജ​യി​ച്ചു.​ ​

Continue Reading