Connect with us

Crime

കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി

Published

on

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കത്ത് വന്നത്.

കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.. കത്ത് നടക്കാവ് പൊലീസിന് കൈമാറി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading