Connect with us

Crime

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആത്മഹത്യാ സ്‌ക്വാഡായി മാറി അവരുട ഭാഗത്തുനിന്നുണ്ടായത് ഭീകരവാദപ്രവർത്തനം 

Published

on

കണ്ണൂർ: നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആത്മഹത്യാ സ്‌ക്വാഡായി മാറി. ചാടി ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു
ഇന്നുമുതൽ ആസൂത്രിതമായി ആക്രമണം നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി. ഈ പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ വീണുപോകരുതെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ പാടില്ലെന്നും അക്രമം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

.അതിനിടെ, യൂത്ത് കോൺഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായത് ഭീകരവാദപ്രവർത്തനമാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ജനാധിപത്യപ്രതിഷേധമല്ല നടന്നത്. കോൺഗ്രസ് പ്രവർത്തകർ കല്ലും വടിയുമായിട്ടാണ് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ജയരാജൻ ആരോപിച്ചു. ഇത് കേരളമായതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ വൈകിട്ട്  പഴയങ്ങാടിയിലായിരുന്നു സംഭവം.റോഡരികിൽ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇരുപതോളം പേരെത്തിയാണ് മർദിച്ചത്. തുടർന്ന് പൊലിസ് സംഘമെത്തി. എന്നിട്ടും ഏറെനേരം ആക്രമണം തുടർന്നു. ഇവരെ രക്ഷപ്പെടുത്തി പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നറിഞ്ഞതോടെ കൂടുതൽ സി പി എം, ഡി വൈ എഫ്‌ ഐ പ്രവർത്തകർ അവിടെയെത്തി ആക്രമണം അഴിച്ചുവിട്ടു. സ്‌റ്റേഷൻ വളപ്പിലുണ്ടായിരുന്ന ബൈക്കുകൾ തകർത്തു. രംഗങ്ങൾ ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരെ തട്ടിക്കയറി. കരിങ്കൊടി പ്രതിഷേധം തടയാത്തതിന് പൊലീസിനെ അസഭ്യം പറയുകയും ചെയ്‌തിരുന്നു

Continue Reading