Connect with us

Crime

യുഎസിൽ മൂന്നു പലസ്തീനിയന്‍ വിദ്യാര്‍ഥികള്‍ക്കു വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

Published

on

വാഷിങ്ടന്‍: യുഎസിലെ ബര്‍ലിങ്ടന്‍ സിറ്റിയില്‍ മൂന്നു പലസ്തീനിയന്‍ വിദ്യാര്‍ഥികള്‍ക്കു വെടിയേറ്റു; ഒരാളുടെ നില ഗുരുതരമാണ്. വെടിയേറ്റ രണ്ടുപേര്‍ യുഎസ് പൗരത്വം നേടിയവരും ഒരാള്‍ നിയമപരമായ താമസക്കാരനുമാണ്. ശനിയാഴ്ച വൈകിട്ട് വെര്‍മണ്ട് യൂണിവിഴ്‌സിറ്റി ക്യാംപസിനു സമീപമായിരുന്നു സംഭവം.
വിദ്യാര്‍ഥികള്‍ തെരുവിലൂടെ നടക്കുമ്പോള്‍ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചു പ്രതികരിക്കാന്‍ ബര്‍ലിങ്ടന്‍ പൊലീസ് തയാറായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വംശീയതയാണ് ആക്രമണത്തിനു കാരണമെന്ന് അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) ആരോപിച്ചു.
ലഭ്യമായ വിവരം അനുസരിച്ച് കൊല്ലപ്പെട്ട മൂന്നുപേരും കെഫിയ ധരിക്കുന്നവരും അറബിക് സംസാരിക്കുന്നവരുമാണ്. ഇവര്‍ക്കു നേരെ ആക്രോശിച്ച അക്രമി ഉടന്‍ തന്നെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് എഡിസി ഡയറക്ടര്‍ ആബിദ് അയ്യൂബ് പ്രസ്താവനയില്‍ പറഞ്ഞു. നല്ല രീതിയില്‍ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്ന് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്, കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അവര്‍ പറഞ്ഞു.

Continue Reading