Connect with us

KERALA

സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവനോട് താൻ പോടോ എന്ന് പറയണം’ ”

Published

on

കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്‌ടർ ഷഹ്നയുടെ ആത്മഹത്യ യൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾ പഠിക്കണമെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

സമൂഹത്തിനൊന്നാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്, നിയമവും അതിനൊപ്പം ശക്തമാവണം. അതിനായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ മിശ്ര വിവാഹ പരാമർശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവിടെ എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഇഷ്ടമുള്ളവർ വിവാഹം കഴിക്കട്ടെയെന്നും സ്നേഹത്തിന് ജാതിയും മതവുമൊക്കെ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading