Gulf
ഡോക്ടർ പിടി അബ്ദുൽ അസീസിന് സ്വീകരണം നൽകി.

ദോഹ:
ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ പിടി അബ്ദുൽ അസീസിന് പൂർവ്വ വിദ്യാർത്ഥി സംഘടനയായ SSCOSA യുടെ നേൃത്വത്തിൽ ടേസ്റ്റി വേ റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകി. 2015 മുതൽ കോളേജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ട്ടിച്ച അദ്ദേഹം 2020 ലാണ് കോളേജിൽ നിന്ന് വിരമിക്കുന്നത്. അദ്ദേഹം
മലപ്പുറം ജില്ലാ വിജയഭേരി പദ്ധതിയുടെ ശിൽപ്പിയും നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് അഡ്വൈസറി ബോർഡ് മെമ്പറുമാണ്.
കോളേജിൻ്റെ അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സർ സയ്യിദ് കോളേജ് നാക് എ ഗ്രേഡ് അംഗീകാരം ലഭിച്ച രാജ്യത്തെ നൂറ്റി അമ്പത് കോളേജുകളിൽ ഇടം പിടിച്ച കാര്യവും സൂചിപ്പിക്കുകയുണ്ടായി. കോളേജിൻ്റെ ഗോൾഡൺ ജൂബിലിയോട് അനുബന്ധിച്ച്
നൂറ്റി അമ്പത് കോടി രൂപ മുതൽ മുടക്കി പണികഴിപ്പിച്ച കോളേജ് ലൈബറിയിൽ ഇ ലേർണിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അലൂംനി പ്രസിഡൻ്റ് ഹാരിസ്.സി യുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടി ഡോക്ടർ ഹസ്സൻ കുഞ്ഞി ഉൽഘാടനം ചെയ്തു. കോളേജ് യൂണിയൻ മുൻ ചെയർമാൻ അനീസ് പള്ളിപ്പാത്ത് ഡോക്ടർ പിടി അബ്ദുൽ അസീസിന് മെമൻ്റോ നൽകി ആദരിക്കുകയും ഷാനവാസ് ചുഴലി പൊന്നാട അണിയിക്കുയും ചെയ്തു.
കെ.കെ സുബൈർ പരിപാടിയിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. ജാഫർ തയ്യിൽ ആശംസ പ്രസംഗം നടത്തി. പൂർവ്വ വിദ്യാർഥികളായ മെഹബൂബ് ഖാൻ വാണിമേൽ നജ്മ എന്നിവർ ഗാനം ആലപിച്ചു.