Connect with us

KERALA

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഗവര്‍ണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ചു

Published

on

തിരുവനന്തപുരം: ഗവര്‍ണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഗവര്‍ണരുടെ വിരുന്നിന് പണം അനുവദിച്ചത്. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി.

രാജ്ഭവനില്‍ നടന്ന വിരുന്നില്‍ പൗരപ്രമുഖര്‍ അടക്കമുള്ളവരെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. നവകേരള സദസ്സിന്റെ തിരക്കിലായതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നില്‍ പങ്കെടുത്തില്ല.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇതിനിടയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ അസ്വാരസ്യങ്ങള്‍ക്കിടയില്‍ ആണ് ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് പണമനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Continue Reading