Crime
മഞ്ചേരിയിൽ ഭാര്യയുടെ പിതാവിനെ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയിൽ ഭാര്യയുടെ പിതാവിനെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. പുല്ലാര സ്വദേശി അയ്യപ്പനെയാണ് (65) മരുമകൻ പ്രിനോഷ് കുത്തിക്കൊന്നത്. കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പുലർച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കത്തികൊണ്ട് അയ്യപ്പന്റെ വയറിലും തലയ്ക്കും കുത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.