Connect with us

Crime

എസ്.എഫ്.ഐ യെ ഭയമില്ല, വാഹനം തടഞ്ഞ് പ്രതിഷേധിച്ചാൽ പുറത്തിറങ്ങും

Published

on

ന്യൂഡൽഹി: എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും പ്രതിഷേധക്കാരെ ഭയക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനം നിർത്തി പുറത്തിറങ്ങുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കരിങ്കൊടി കാണിക്കുന്നത് തുടരുമെന്നും എന്നാൽ തന്നെ തടയാൻ ഒരു ശ്രമവും ഉണ്ടാകില്ലെന്നും അവർ ഔദ്യോ​ഗികമായി വ്യക്തമാക്കികഴിഞ്ഞു. അത് വ്യക്തമാക്കുന്നതുതന്നെ എന്റെ വഴി തടഞ്ഞുവെന്നാണ്. അവർ തന്നെ സമ്മതിച്ചു. അതൊരു കുറ്റമല്ലേ? ഈ കാര്യങ്ങൾ ഞാൻ കാര്യമാക്കുന്നില്ല. അംഗീകരിക്കാത്ത ഒരേയൊരു കാര്യം ഭീഷണിപ്പെടുത്തൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

ആദ്യ ദിവസം അവർ ഒരുപാട് ധൈര്യം കാണിച്ചു. ഇപ്പോൾ അവർ പറയുന്നത് ദൂരെ നിന്നേ കരിങ്കൊടി കാണിക്കൂ എന്നാണ്. പക്ഷേ, അവർ എന്റെ കാറിന്റെ അടുത്തുവന്നാൽ ഞാൻ വാഹനം നിർത്തി ഇറങ്ങും. അവർക്ക് വേണ്ടത് പോലെ ചെയ്യാൻ എന്നെ നിർബന്ധിക്കാനാവില്ല. യൂണിവേഴ്സിറ്റി കാമ്പസിൽ താൻ താമസിക്കും. സുരക്ഷയെ കുറിച്ച് എനിക്ക് പേടിയില്ല. പാരാതിപ്പെട്ടിട്ടുമില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാൻ അവർ ആരെയെങ്കിലും അനുവദിക്കുമോയെന്നും ഗവർണർ ചോദിച്ചു.

Continue Reading