Crime
പന്തളത്ത് എ ബി വി പി പ്രവര്‍ത്തകന്റെ വീടിനുനേരേ എസ്.എഫ് ആക്രമണം

പത്തനംതിട്ട: ഏഴംകുളത്ത് എ.ബി.വി.പി പ്രവര്‍ത്തകന്റെ വീടിന് നേരെ എസ്.എഫ്.ഐ ആക്രമം . എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച അർധരാത്രി രണ്ട് മണിയോടെയാണ് സംഭവം
പന്തളം എന്‍.എസ്.എസ് കോളേജിലെ എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ആക്രമമെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ പന്തളം എൻ.എസ്.എസ്. കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ എസ്.എഫ്.ഐ.-എ.ബി.വി.പി. പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. കോളേജിനുള്ളിലെ ആഘോഷത്തിനിടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പോലീസെത്തി ബലപ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.