Connect with us

Crime

ജ്യൂസില്‍ മദ്യം ചേര്‍ത്ത് യുവതിയെ കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ കൂട്ടുകാരിയെയും ആണ്‍ സുഹൃത്തും അറസ്റ്റിൽ

Published

on

കോവളം: ജ്യൂസില്‍ മദ്യം ചേര്‍ത്ത് യുവതിയെ കുടിപ്പിച്ച് മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ കൂട്ടുകാരിയെയും ആണ്‍ സുഹൃത്തിനെയും കോവളം പോലീസ് അറസ്റ്റുചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പീഡനത്തിനിരയായത്.
കോവളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത്(28), ഇയാളുടെ പെണ്‍ സുഹൃത്തും മണ്ണാര്‍ക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തില്‍ സൂര്യ(33) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് സൂര്യയുടെ ആണ്‍സുഹൃത്തായ ശരത് ഇവര്‍ക്ക് കോവളത്ത് ഹോട്ടലില്‍ മുറിയിയെടുത്തു നല്‍കി. തുടര്‍ന്ന് ശരത് മദ്യവുമായി എത്തി ജ്യൂസില്‍ മദ്യം ചേര്‍ത്ത് നിര്‍ബന്ധിപ്പിച്ച് യുവതിയെ കുടിപ്പിച്ചു. അര്‍ധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചുെവന്നാണ് പോലീസിന് ലഭിച്ച പരാതി. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂര്യ പകര്‍ത്തുകയും ചെയ്തു. എറണാകുളത്ത് തിരിച്ചെത്തിയ യുവതി ഇടതല പോലീസില്‍ പരാതി നല്‍കി. ഈ കേസ് ഇടതല പോലീസ് കോവളം പോലീസിന് കൈമാറുകയായിരുന്നു.
ഫോര്‍ട്ട് അസി. കമ്മിഷണര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ കോവളം എസ്.എച്ച്.ഒ. എസ്. ബിജോയ്, എസ്.ഐ.മാരായ അനിഷ്‌കുമാര്‍, മുനീര്‍, അനില്‍കുമാര്‍, സി.പി.ഒ. ശ്യാം, സെല്‍വദാസ്, ബിജു, വനിതാ സി.പി.ഒ. വിനിത, ഷിബി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.”

Continue Reading