KERALA
ശബരിമല ക്ഷേത്ര നട മണ്ഡല കാല തീർത്ഥാടനത്തിനായ് ഇന്ന് തുറക്കും

പത്തനംതിട്ട: 2020ലെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പുതിയ മേൽശാന്തിമാരുടെ അഭിഷേകവും സ്ഥാനാരോഹണ ചടങ്ങും നടക്കും.16 ന് ആണ് വിശ്ചികം ഒന്ന്. ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡലപൂജ നടക്കും. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നത് ഡിസംബർ 30 ന് ആണ്. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്.20 ന് നട അടയ്ക്കും.നവംബർ 16ന് പുലർച്ചെ മുതൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. ദർശനത്തിന് എത്തുന്ന ഭക്തർക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങളും ഭക്തർ പൂർണ്ണമായും പാലിക്കേണ്ടതാണ്