Connect with us

Crime

വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം റൊമാന്‍റിക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

Published

on

ബംഗളൂരു: സ്കൂൾ വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം റൊമാന്‍റിക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ചിന്താമണി മുരുഗമല്ലയിലെ സ്കൂൾ അധ്യാപികയാണ് വിവാദമായ ഫോട്ടോ ഷൂട്ട് നടത്തിയത്. 42 കാരിയായ അധ്യാപികയെ വിദ്യാർഥി ചുംബിക്കുന്നതും എടുത്തുയർത്തുന്നതുമടക്കമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മറ്റു വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ചിത്രങ്ങൾ ചോർന്നതിനു പിന്നാലെ അധ്യാപിക വിദ്യാർഥിയോട് മോശമായി പെരുമാറിയതായും കണ്ടെത്തിയിരുന്നു.

സംഭവം വിവാദമായതോടെ തന്‍റെ ഫോണിൽ നിന്ന് അധ്യാപിക ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് മറ്റു വിദ്യാർഥികൾക്കോ അധ്യാപകർക്കോ അറിയില്ലായിരുന്നു. മറ്റൊരു വിദ്യാർഥിയാണ് രഹസ്യമായി ചിത്രങ്ങൾ പകർത്തിയതെന്നാണ് കണ്ടെത്തൽ.

Continue Reading