NATIONAL
കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗുരുതരാവസ്ഥയിൽ

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ ഇന്ന് ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിലേറെയായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അതേസമയം അഹമ്മദ് പട്ടേലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.