KERALA
സി.പി.എം നിർദേശ പ്രകാരം കാരാട്ട് ഫൈസൽ മത്സര രംഗത്ത് നിന്ന് പിൻമാറും

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിൻമാറാൻ സിപിഎം ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസൽ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്.
നിലവിൽ നഗരസഭാ ഇടത് കൗൺസിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനിൽ സ്ഥാനാർഥിയായി പി.ടി.എ.റഹീം എംഎൽഎയാണ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം.
സിപിഎം ജില്ലാ കമ്മിറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. ഫൈസലിന്റെ സ്ഥാനാർത്ഥിത്വം ഏറെ വിവാദമുയർന്നിരുന്നു.
സ്വർണക്കടത്ത് കേസിൽ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയാണ് ഫൈസൽ.