Connect with us

Crime

കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി, ഇയാളെ കൊണ്ട് മടുത്തു, ഞങ്ങളും കമ്മൂണിസ്റ്റുകാർ തന്നെയാണ്, സർവനാശത്തിനായി ബോംബ് വയ്ക്കും

Published

on

കൊച്ചി: തൃക്കാക്കരയിൽ നവ കേരള സദസിനെതിരേ ബോംബ് ഭീഷണി. താപാൽ മാർഗം എഡിഎമ്മിനാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ തൃക്കാകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.എറണാകുളം എഡിഎമ്മിന്‍റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമര്‍ശമുള്ളത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

‘ഇയാളെ കൊണ്ട് മടുത്തു, ഞങ്ങളും കമ്മൂണിസ്റ്റുകാർ തന്നെയാണ്, സർവനാശത്തിനായി ബോംബ് വയ്ക്കും’ – എന്നും കത്തിലുണ്ട്. കാക്കനാട് പോസ്റ്റ് ഓഫിസിലെത്തിയ കത്ത് ഇന്നാണ് എഡിഎമ്മിന് ലഭിച്ചത്. എഡിഎം തൃക്കാകര പൊലീസിന് കത്ത് കൈമാറി.

Continue Reading