Education
അക്കാദമി- കായികോത്സവവും വിനോദയാത്രയും.

ഖത്തർ :അൽ ഹിലാലിലുള്ള ഖലം അക്കാദമി വിദ്യാർത്ഥികൾക്കായി ശഹാനിയ അൽ ഗാല ഫാമിലി റിസോർട്ടിലേക്കു വിനോദയാത്രയും റിസോർട്ടിലെ സ്പോർട്സ് സെന്ററിൽ കായികോത്സവവും
സങ്കടിപ്പിച്ചു. കുട്ടികൾക്കുള്ള മത്സരങ്ങൾക്ക് പുറമെ സന്നിതരായ രക്ഷിതാക്കൾക്കും കായിക മത്സരങ്ങൾ ഉണ്ടായിരുന്നു.
വിനോദ യാത്രക്കും, മത്സര ഇനങ്ങൾക്കും പ്രിൻസിപ്പാൾ ഹാഫിദ് അസ്‌ലം, ഖലം അക്കാദമി കമ്മിറ്റി അംഗങ്ങളായ ജി പി കുഞ്ഞാലികുട്ടി,ഇക്ബാൽ വയനാട്, ഇസ്മായിൽ വില്യാപ്പള്ളി , പി ടി എ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചാവക്കാട് ,സെക്രട്ടറി ഷാനവാസ് വാണിമേൽ ,പ്രോഗ്രാം കൺവീനർ ഇജാസ്, ഷുമൈസ് ,യാഷിൻ,ജാഫർ,ഫായിസ് അലി അക്കാദമി സ്റ്റാഫ് റഹീം മാസ്റ്റർ, ഉമർ തിരൂർക്കാട്, അബ്ദുലത്തീഫ് മൗലവി ,ഷഹാന,നജിഹ,ഷിഫാന,സൈനബ,അസ്‌ലം, മജീദ്, സലിം (ഫുഡ് കമ്മിറ്റി ) എന്നിവർ നേതൃത്വം നൽകി.