Gulf
ആസ്റ്റർ പ്രസന്റ്സ് ചാലിയാർ കപ്പ് സിറ്റി എക്സ്ചേഞ്ച് എഫ് സി ചാമ്പ്യൻമാർ
ദോഹ: എ എഫ് സി ഏഷ്യാ കപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിച്ച മൂന്നാമത് ആസ്റ്റർ പ്രസന്റ്സ് ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ക്യു കെ ജെ കെ എഫ്സി മേറ്റ്സ് ഖത്തറിനെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ 4-3 ന് പരാജയപ്പെടുത്തിയാണ് സിറ്റി എക്സ്ചേഞ്ച് എഫ് സി കിരീടമുയർത്തിയത്. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ സിറ്റി എക്സ്ചേഞ്ച് എഫ്സിക്ക് വേണ്ടി ജോൺ ആന്റോ ആദ്യ ഗോൾ നേടിയെങ്കിലും രണ്ട് മിനുട്ടിനുള്ളിൽ ക്യു കെ ജെ കെ എഫ്സിക്ക് വേണ്ടി ഫൈസൽ മുഹമ്മദ് ആ ഗോൾ തിരിച്ചടിച്ചു. കളിയുടെ മുപ്പത്തിയഞ്ചാം മിനുട്ടിൽ മൗസൂഫ് നൈസാന്റെ ഗോളിൽ സിറ്റി എക്സ്ചേഞ്ച് എഫ് സി കിരീടത്തിലേക്ക് അടുത്തെങ്കിലും തൊട്ടടുത്ത മിനുട്ടിൽ മേറ്റ്സ് ഖത്തറിന് വേണ്ടി ഹാരിസ് ചോലക്കൽ തിരിച്ചടിച്ച് 2022 വേൾഡ് കപ്പ് ഫൈനലിനെ ഓർമിപ്പിക്കുംവിധം കാണികളെ ആവേശഭരിതരാക്കി 2-2 സ്കോറിൽ മാച്ച് നാല്പത് മിനുട്ട് പൂർത്തിയാക്കി.
ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടിന് ഒരു ഹാട്രിക് ഉൾപ്പെടെ ഏഴ് ഗോളുകൾ നേടികൊണ്ട് ജോൺ ആന്റോ അർഹനായി. ഏറ്റവും നല്ല ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ്സ് ഖത്തർ ഫ്രണ്ട്‌സ് മമ്പാടിന്റെ മുഹമ്മദ് ഫാസിൽ സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലിൽ നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ് സി, ഖത്തർ ഫ്രണ്ട്‌സ് മമ്പാടിനെ 3-1 ന് പരാജയപ്പെടുത്തി ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായി.
ചാമ്പ്യൻമാർക്കുള്ള എമിടെക് എം ഇ പി സ്പോൺസർ ചെയ്ത 3023 ഖത്തർ റിയാലും ട്രോഫിയും മാനേജിങ് ഡയറക്ടർ അനീഷ് കുമാർ സിറ്റി എക്സ്ചേഞ്ച് ടീമിന് സമ്മാനിച്ചു. ആർഗസ് ഷിപ്പിങ് സ്പോൺസർ ചെയ്ത എവർ റോളിങ് ട്രോഫി ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി ടി സിദ്ദീഖ് ചെറുവാടി, ടൂർണമെന്റ് ഫിനാൻസ് കോർഡിനേറ്റർ ജാബിർ ബേപ്പൂര് എന്നിവർ ചേർന്ന് സമ്മാനിച്ചു. ക്യു കെ ജെ കെ എഫ് സി മേറ്റ്സ് ഖത്തറിനുള്ള 2023 ഖത്തർ റിയാൽ പ്രൈസ് മണിയും റണ്ണേഴ്സ് അപ്പ് ട്രോഫിയും ചാലിയാർ ദോഹ ഭാരവാഹികളായ സാബിഖുസ്സലാം എടവണ്ണ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, ആസ്റ്റർ ഹെൽത്ത് കെയർ മാർക്കറ്റിംഗ് & ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ഹെഡ് സുമിത് ബാത്ര എന്നിവർ ചേർന്ന് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായ നാമിസ് ഇന്റർനാഷണൽ ന്യൂട്ടൻ എഫ് സിക്കുള്ള കേബ്ടെക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് സ്പോൺസർ ചെയ്ത 1023 ഖത്തർ റിയാൽ പ്രൈസ് മണിയും, ട്രോഫിയും ചാലിയാർ ദോഹ ഭാരഭാരവാഹികളായ രതീഷ് കക്കോവ്, രഘുനാഥ് ഫറോക്, ഐ സി ബി എഫ് ജനറൽ സെക്രട്ടറി ബോബൻ വർക്കി എന്നിവർ സമ്മാനിച്ചു.
ഫൈനലിന് മുന്നോടിയായി നടന്ന ഓപ്പണിങ് സെറിമണി ക്യു എഫ് എ പ്രതിനിധി മുഹമ്മദ് അൽ ഉബൈദി ഉത്ഘാടനം ചെയ്തു. ഇന്റർനാഷണൽ അത് ലെറ്റും മൗണ്ട് എവറസ്റ്റ് സമ്മിറ്ററുമായ അയേൺമാൻ അബ്ദുൽ നാസർ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ആസ്റ്റർ ഹെൽത്ത് കെയർ ബിസിനസ് ഡവലപ്മെന്റ് ഹെഡ് സജിത്ത് പിള്ള, മറൈൻ എയർ കണ്ടിഷനിങ് & റഫ്രിജറേഷൻ കമ്പനി എം ഡി ഷൌക്കത്തലി ടി എ ജെ, അബ്ദുൽ അസീസ് എടച്ചേരി, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി സി മഷ്ഹൂദ്, രക്ഷധികാരി സിദ്ദീഖ് വാഴക്കാട്, റേഡിയോ സുനോ ആർ ജെ അഷ്ടമി, അച്ചു, ഷാഫി വേങ്ങര, കെപിഎക്യു പ്രസിഡന്റ് അബ്ദു റഹീം, ബഷീർ തൂവാരിക്കൽ എന്നിവർ മുഖ്യാഥിതികളായിരുന്നു.
മുഹമ്മദ് ലയിസ് കുനിയിൽ, ഡോക്ടർ ഷഫീക് താപ്പി മമ്പാട്, അഹ്‌മദ് നിയാസ് മൂർക്കനാട്, തൗസീഫ് കാവനൂർ, ജൈസൽ വാഴക്കാട്, ഫൈറോസ് നിലമ്പൂർ, മുഹ്സിന സമീൽ, അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, മുസ്തഫ ഏലത്തൂർ എന്നിവർ കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അബി ചുങ്കത്തറ ടൂർണമെന്റിന്റെ അവതാരകനായി.
അബ്ദു റഹ്‌മാൻ മമ്പാട്, ഉണ്ണിമോയിൻ കുനിയിൽ, ഷാജി പിസി, അക്ഷയ് കടലുണ്ടി, അനീസ് എരഞ്ഞിമാവ്, ഹനീഫ കടലുണ്ടി, മുജീബ് ചീക്കോട്, ഉണ്ണികൃഷ്ണൻ വാഴയൂർ, ഷംസുദീൻ, സാബിഖ് ഫറോക്ക്, സക്കീർ ബേപ്പൂര്, അഷ്‌റഫ് മമ്പാട്, റസാക്ക് രാമനാട്ടുകര എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

