Connect with us

Gulf

ജെബി കെ ജോണിന് പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരം .

Published

on

ദോഹ. ഖത്തറിലെ പ്രമുഖ മാൻപവർ കമ്പനിയായ ഖത്തർ ടെക് മാനേജിംഗ് ഡയറക്ട‌ർ ജെബി കെ ജോണിന് പ്രവാസി ഭാരതി മാനവ സേവാ പുരസ്‌കാരം . ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയും ഏർപ്പെടുത്തിയ പ്രവാസി ഭാരതി മാനവ സേവാ പുരസ്ക‌ാരത്തിന് ജെബി കെ ജോണിനെ തെരഞ്ഞെടുത്തതായി എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ജനറൽ കൺവീനറുമായ ഡോ.എസ്. അഹ് മദ് അറിയിച്ചു. ഒരു മികച്ച സംരംഭകൻ എന്നതിലുപരി സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യവും പരിഗണിച്ചാണ് ജെബി കെ ജോണിനെ അവാർഡിന് തെരഞ്ഞെടുത്തത്.
കമ്പനിയിലെ മുഴുവൻ ജീവനക്കാരുടെയും ചെറിയ സംഭാവനകൾ സ്വരൂപിച്ച് അത്രയും തുക അദ്ദേഹം ചേർത്ത് മാസം തോറും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ പാവപ്പെട്ടവർക്ക് നൽകുന്ന സഹായം, ഖത്തറിലും നാട്ടിലും കഷ്‌ടപ്പെടുന്നവരുടെ കണ്ണീരൊപ്പുവാൻ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ എന്നിവ മാതൃകാപരമാണ്. കോവിഡ് കാലത്ത്് അദ്ദേഹം നടത്തിയ ഭക്ഷണക്കിറ്റ് വിതരണവും മരുന്നെത്തിക്കലുമൊക്കെ നിരവധി പേർക്കാണ് ആശ്വാസമേകിയത്. വീടില്ലാത്തവർക്ക് വീട് വെച്ച് നൽകിയും ചികിൽസ സഹായങൾ നൽകിയും, കോവിഡ് കാലത്ത് ഭക്ഷണവും, കുടിവെള്ളവും, സഹായങ്ങളും എത്തിച്ചു നൽകിയും കാരുണ്യത്തിൻ്റെ വറ്റാത്ത ഉറവിടമായി മാറിയ ജെബിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ് .
തന്റെ പിതാവിൻ്റെ ഓർമക്കായി കോൽകുന്നേൽ ജോൺ ഫൗണ്ടേഷൻ രൂപീകരിച്ച് അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് അവാർഡ് നിർണയ കമ്മറ്റി വിലയിരുത്തി.
ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. എറണാകുളം ജില്ലയിലെ സൗത്ത് പിറമടം മണ്ണത്തൂർ സ്വദേശിയാണ് . ആശയാണ് ഭാര്യ. എൽദോസ്,ജീസ് എന്നിവർ മക്കളാണ്.

Continue Reading