Connect with us

KERALA

മോദിക്ക് തൃശൂരിൽ ഗംഭീര വരവേൽപ്.

Published

on

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൃശൂരിൽ ഗംഭീര വരവേൽപ്. സ്വരാജ് റൗണ്ട് തൊട്ട് സമ്മേളന നഗരി വരെ റോഡ് ഷോയായിട്ടാണ് എത്തിയത്. മോദിക്കൊപ്പം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും, സുരേഷ് ഗോപിയും പങ്കെടുത്തു.

മോദിയെ കാണാനായി റോഡിന് ഇരുവശവും നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയത്. നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.’സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ പങ്കെടുക്കാനായിട്ടാണ് മോദി കേരളത്തിലെത്തിയത്. പരിപാടിയിൽ പങ്കെടുക്കാനായി നടി ശോഭന, പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി അടക്കമുള്ളവർ എത്തിയിട്ടുണ്ട്.
മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ശോഭന പറഞ്ഞു.അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് തൃശൂരിലെത്തിയത്. പരിപാടിക്ക് ശേഷം മോദി നെടുമ്പാശ്ശേരിയിലേക്ക് പോകും.

Continue Reading