Connect with us

Education

സ്‌കൂള്‍ കലോത്സവം ഫോട്ടോഫിനിഷിലേക്ക് അടുക്കവേ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമത്

Published

on

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഫോട്ടോഫിനിഷിലേക്ക് അടുക്കവേ പോയന്റ് പട്ടികയില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. 901 പോയന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. കണ്ണൂരിന് നിലവില്‍ 897 പോയന്റാണുള്ളത്.

ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിനെ അവസാന ദിനമായ ഇന്ന് രാവിലെയാണ് കോഴിക്കോട് പിന്നിലാക്കിയത്. സമാപന ദിവസമായ തിങ്കളാഴ്ച പത്ത് മത്സരങ്ങളാണ് ബാക്കിയുള്ളത്.

893 പോയന്റുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയന്റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്. 234 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബിഎസ്എസ് ഗുരുകുലമാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Continue Reading